പിതൃവാത്സല്യ സുഗന്ധം. …. Mangalan S
നന്ദിയോടൊന്ന് സ്മരിക്കുന്നു ഞാനിന്ന്കൺകണ്ട ദൈവമാ മെന്റെ പിതാവിനെ.. ജന്മം തന്നെന്നെ തോളിൽ കിടത്തിതാരാട്ടു പാട്ടുകൾ പാടിയുറക്കി… തേച്ചുകുളിപ്പിച്ചു തോർത്തിത്തുടച്ചുസ്നേഹാതിരേകത്താൽ വാരിപ്പുണർന്നു.. ചീപ്പിമിനുക്കിയെൻ മുടിയിൽത്തലോടിനെറുകെയിൽ വാത്സല്യ മുദ്രകൾ ചാർത്തി.. കൈയിൽ പിടിച്ചെന്നെ പിച്ച നടത്തിഅന്ന വസ്ത്രാദികൾ തന്നു വളർത്തി.. നല്ല ശീലങ്ങൾ പഠിപ്പിച്ചു…
