ഓണാഘോഷവുംഓണ സദ്യയും
രചന : മംഗളൻ എസ്✍ ചിങ്ങത്തിൽ മുറ്റത്തൊരത്തക്കളംചിങ്ങവെയിലിനുവെൺ തിളക്കംചിങ്ങക്കാറ്റൂതുന്നു പൊൻ കുരവചിങ്ങനിലാവിൻ കളഭാമൃതം! മുറ്റത്തെ മുല്ലതൻ പൂമൊട്ടുകൾമുറ്റം നിറയ്ക്കുന്നൊരത്തക്കളംമുറ്റത്തെ മാങ്കൊമ്പിലൂയ്യലാട്ടംമുറ്റത്തു കുട്ടികൾക്കോണക്കളി! ഓണപ്പുലരിയിലാറ്റിൽമുങ്ങിഓണക്കുളി കഴിഞ്ഞോടിയെത്തിഓണപ്പുടവയുടുത്തൊരുങ്ങിഓണമുറ്റത്ത് പൂക്കളമൊരുക്കി! ഓണപ്പുലികളിയാർപ്പുവിളിഓണത്തിരുവതിര കളിയുംഓണവിരുന്നെത്തുംമാവേലിക്കായ്ഓണസദ്യയൊരുക്കവുമായി! പച്ചടി കിച്ചടി ഇഞ്ചിത്തീയൽപച്ചപ്പാവയ്ക്കവറുത്തുപ്പേരിപച്ചമോരും പരിപ്പും സാമ്പാറുംപച്ചരിപ്പായസം പാലടയും!
