‘മഴയാണെനിയ്ക്കെന്നുമിഷ്ടം…’
രചന : ബിനു മോനിപ്പിള്ളി ✍️ മഴയുടെ കൂടെ വന്നെൻ കാതിലോതി നീ‘മഴയാണെനിയ്ക്കെന്നുമിഷ്ടം…’മഴയത്ത് ഞാൻ നിന്നെ അകതാരിലോർത്തുകൊണ്ടി-റയത്ത് മിഴി പാകി നിൽക്കേമഴയുടെ കൂടെ വന്നെൻ കാതിലോതി നീ‘മഴയാണെനിയ്ക്കെന്നുമിഷ്ടം…’അരികത്തിരുത്തി നിൻ അളകങ്ങഴകോടെവിരലുകൾ കൊണ്ടുഞാൻ കോതി നീർത്തേമഴയുടെ നൂലുകൾ ഒരു സ്നിഗ്ധരാഗത്തിൻമർമ്മരമുള്ളിലുണർത്തിയില്ലേ, അതിൽനമ്മളലിഞ്ഞങ്ങു ചേർന്നതില്ലേകഥയില്ലാകഥകൾ…