അമ്മ രാശി
രചന : പ്രശോഭന് ചെറുന്നിയൂര്‍ ✍ അമ്മയാണെന്നു കരുതിയിട്ടല്ലയോമെല്ലെ,ഒക്കത്തിരുന്നതന്നേരവും.ഉമ്മ തന്നു കളിപ്പിച്ച പകലുകള്‍ചന്ദിരന്റെ നിലാവുണ്ട രാത്രികള്‍അമ്മദൈവത്തെ കണ്‍മിഴിക്കാതൊട്ടുനോവുമാറാത്ത രാപ്പകല്‍ വേളകള്‍..!!ജന്മനാളിന്‍സുദിനത്തിലന്നു നാംപൊന്‍വെളിച്ചമുദിച്ചൊരു മാത്രയില്‍വെണ്‍മയേറും കുഞ്ഞുടുപ്പിട്ടുകൊ-ണ്ടൗത്സുകം കോവില്‍ ചുറ്റിത്തൊഴുതതും.എത്ര സുന്ദരസന്തുഷ്ട ജീവിതംഇത്ര വേഗം കറുപ്പണിഞ്ഞെന്തഹോ..!!മുങ്ങിമുങ്ങിപ്പിടയുന്നനേരവുംവിങ്ങിയെന്മനം,”അമ്മയ്ക്ക് സൗഖ്യമോ?”പുഴ പിഴച്ചതില്ലൊന്നും,മനുഷ്യന്റെവഴിപിഴച്ചതാണെന്നറിഞ്ഞീലഞാന്‍..!!അമ്മയിപ്പൊഴും പിറുപിറുക്കുന്നു-ണ്ടൊച്ച , കാതിനൊട്ടിമ്പമല്ലാതെയായ്..!!”കൊന്നുമൂടണംകിളവിയെ തത്ക്ഷണം”മത്തുകേറിയോന്‍ചൊല്ലുന്നിതെപ്പൊഴും.നാം…
