പ്രണയം വഴിമാറി….???
രചന : രാജീവ് ചേമഞ്ചേരി✍ ഋതുക്കൾ മാറുന്ന കാലം……ഋതുമതിയാകയായ് മഹീരുഹം!ഋഷഭങ്ങളലയുന്നു ചുറ്റിലുമെന്നും-ഋഷഭസ്വരങ്ങളാം മധു നുകരാൻ! കാലാതീതമായ് പകരുമീ പ്രണയം-കാലചക്രത്തിന്നേടുകളിൽ നിറയുന്നു!കമനീയമായൊരു ഭാവനചാർത്തിൽ –കൈകളിലൂടൊരുങ്ങീയിന്നും ചിത്രകലയായ്! വ്യാഴവട്ടങ്ങളേറെ താണ്ടീടിലും ജനനിയിൽ-വ്യത്യസ്തമാമൊരു യാത്രാ വഴികളിൽ…..വിരാജിക്കയായ് പുത്തൻ ലോകത്തിൻ –വീഴ്ചകളേറുന്ന പ്രണയസല്ലാപരഥങ്ങൾ! മനസാക്ഷി മരവിച്ച ചേതോവികാരങ്ങൾ-മനസ്ഥാപമില്ലാതെ…
