രചന : ജോസഫ് മഞ്ഞപ്ര✍

പ്രഭാതം മുതൽ പ്രദോഷം വരെ,
പ്രഭാതാർക്കന്റെ ചൂടിലും
അസ്തമനാർക്കന്റെ തലോടലിലും
അന്യന്റെ പാടത്തും, പറമ്പിലും
അനസ്യൂതം പണിചെയ്തു
അസ്‌തപ്രാണനായി വരുന്നൊരു
അച്ഛന്റെ നോമ്പരമാരുകണ്ടു
മടിശീലയിൽ മയങ്ങുന്ന വിയർപ്പിന്റെ
വിലയാര് കണ്ടു
അഷ്ടിക്കുള്ള വകയും വാങ്ങി
അധിപൂണ്ട്കൂരയിലണയുന്നൊരച്ഛന്റെ
വേദനയാര് കണ്ടു
ചോരയും, നീരുമൂറ്റികൊടുത്തു
തൻ തോളിൽ ചാഞ്ഞുറങ്ങിയ
സന്തനങ്ങളുടെ സന്തോഷം കണ്ടു
ആത്മസംതൃപ്തിയിൽ മുഴുകിയൊരച്ഛന്റെ
സ്നേഹമിന്നാരുകണ്ടു
ഒടുവിൽനീരുവറ്റിയുണങ്ങിയ വൃദ്ധനാം
പാഴ്മരംപോലെയി വൃദ്ധ സദനത്തിൻ ഏകാന്തയിൽ
നിറമില്ലാത്ത പുലരികളെ
കാത്തിരിക്കുന്നോരിയച്ഛന്റെ
കാത്തിരിപ്പാരുകണ്ടു.

ജോസഫ് മഞ്ഞപ്ര

By ivayana