എനിക്കൊന്നു പൊട്ടിക്കരയണം
രചന : ശബ്ന അബൂബക്കർ ✍ നോവ് പെറ്റുകൂട്ടിയഎത്രയെത്ര വിതുമ്പലുകളാണ്ഒന്നു പൊട്ടിച്ചിതറാനാവാതെവീർപ്പുമുട്ടി ഓരോ മനസ്സാഴങ്ങളിലുംബന്ധിക്കപ്പെട്ടിരിക്കുന്നത്…തിളച്ചുമറിയുന്നയെത്രയെത്രവേദനകളാണ് കടിച്ചുപിടിച്ചഅധരങ്ങൾക്കിടയിലൂടെതൂവി പോവാൻ തിടുക്കം കൂട്ടുന്നത്…ഇറുക്കെയടച്ച മിഴികളാൽഎത്രയെത്ര നീരുറവകൾക്കാണ്നാം അതിരുകെട്ടുന്നത്…ഉള്ളുരുക്കങ്ങളുടെ ഉപ്പുനീരെത്രകുടിച്ചാണ് തലയിണകളിത്രയുംചുരുങ്ങിപ്പോയത്…അടക്കിവെച്ചയെത്രസങ്കടങ്ങൾഅണപ്പൊട്ടിയൊഴുകിയതിനാലാവുംകുളിപ്പുരയുടെ മാറിടമിത്രയുംകുതിർന്നു പോയത്…സർവ്വംസഹയെന്നു ഓമന പേരുനൽകി കൂട്ടിലടച്ചയെത്രയെത്രസ്വപ്നങ്ങളുടെ കണ്ണുനീരുകളാണ്പുറംലോകമറിയാതെ അകം നീറ്റുന്നത്…വാക്കമ്പേറ്റെത്ര വ്യഥകളാണ്പഴുത്തൊലിച്ചു നീറിപിടയുന്നത്…ഒരുപറ്റം…
