രചന : എം ബി ശ്രീകുമാർ ✍

അടുക്കളയിൽ നിന്ന്
ഉമ്മറത്തേക്ക്
അവിടെ നിന്നും പടിവാതിലിനു വെളിയിൽ
ആകാശ നെറുകയിൽ,
മഴയത്താണെന്നോർക്കണം.
അവൾ, അവളെ മറന്നുപോയിട്ടും
അവൾ ഒഴുന്നിടത്തോളം
നറുമണം.
അവൾ ഫ്രിഡ്ജ് തുറന്നു നോക്കി
അവിടെ നിന്നും
വിറങ്ങലിച്ച അവളെ പുറത്തെടുത്തു.
അവൾ,മറന്നു പോയിട്ടും
അവളെ ആരും മറക്കുന്നില്ലല്ലോ?
ഉമ്മറത്ത് കയ്യിലെ ചെമ്പു പാത്രത്തിൽ
പാൽപ്പായസവും
മറുകയ്യിൽ ചെമ്പു താലത്തിൽ
ബോളിയും.
ഏലഗന്ധം പുകയുന്നു.
വാഴയിലത്തുമ്പിലെ
മഴത്തുള്ളികളിൽ
കണ്ണുകളിൽ നിന്നും
തെറിച്ചുവീണ വെളിച്ചം.
നേർവഴി കാണിച്ചു.

എം ബി ശ്രീകുമാർ

By ivayana