മലയെ നമ്മൾ തിരിച്ചു പിടിയ്ക്കണം.
രചന : മംഗളാനന്ദൻ * മലയെ നമ്മൾ തിരിച്ചു പിടിയ്ക്കണംശിലകൾ വെട്ടി മുറിക്കുവാനല്ലാതെ.പണമിനിയും കുഴിച്ചെടുത്തീടുവാൻപുതിയ പാറമടകൾ തുറക്കാതെ,മലയെ നമ്മൾ തിരിച്ചു പിടിക്കണംമരതകപ്പച്ച വീണ്ടും വിരിക്കുവാൻ.മുറിവു പറ്റിയ പാറക്കുരുന്നുമേൽമൃതസഞ്ജീവനി തൈലം പുരട്ടുവാൻ.ഹരിതമോഹങ്ങൾ പൂത്തുലയുന്നൊരുപരവതാനി പുതച്ചു കൊടുക്കുവാൻ.ഉദയസൂര്യനൊളി പരത്തീടുമീഗിരിനിരയിലെഴുന്നുള്ളി നില്ക്കുവാൻ.ദുരിതപർവ്വങ്ങൾ പെയ്തിറങ്ങുമ്പൊഴുംകുടനിവർത്തി പിടിയ്ക്കണം മാമല.പുഴയെവീണ്ടും…
