നീയില്ലായ്മ.
രചന : റാണി റോസ്* നീയില്ലായ്മയുടെ ശൂന്യതകനത്തുവരുമ്പോൾഎല്ലാ ചിന്തകളിലുംഞാൻ ഊർന്നുവീഴുന്നത്നിന്റെ നെഞ്ചിലേക്കാണ്!പിണക്കത്തോടെ പടിയിറങ്ങിപ്പോയിട്ടുംഎന്നെ പിന്നെയും പിന്നെയുംകൊളുത്തിവലിക്കുന്ന അതേയിടത്തേക്ക്ഞാനെത്ര പിണങ്ങിമാറിയാലുംതിരിച്ചുവരുമെന്ന്നീ ആവർത്തിച്ചാവർത്തിച്ചുകൊത്തിവെച്ച അതേയിടത്തേക്ക്കുഞ്ഞുപരിഭവങ്ങൾ നിന്റെ നെഞ്ചിലേക്ക്ഇറക്കിവെയ്ക്കും മുൻപേനീ ആവേശത്തോടെ കെട്ടിപ്പുണരുമ്പോൾതീവ്രമായി ചുംബിക്കുമ്പോൾഞാൻ ഇങ്ങനെയാവും ചിന്തിക്കുക!ഓരോ പിണക്കവും ഇണക്കമായിമാറുമ്പോൾ കൂടുതൽ തീക്ഷ്ണമായിനീയെന്നെ സ്നേഹിക്കുന്നനിമിഷങ്ങൾ മോഹിച്ചുഇനിയും…
