സ്വപ്നശലഭങ്ങൾ!
രചന : ശ്രീരേഖ എസ്* പൂനിലാവേറ്റു വിരിഞ്ഞ സ്വപ്നങ്ങൾക്കുപ്രണയത്തിൻ നിറമല്ല, മോഹമല്ല.തെരുവിന്റെ മക്കളൊത്തത്രയും മധുരമായ്വർണ്ണശലഭങ്ങളായ് ചിറകുവീശി.ആകാശച്ചോട്ടിലെ ചെടികളെല്ലാം പുഷ്പിണിയായ് കുട ചൂടിനില്പൂ!പട്ടുനൂലിഴപോൽ മഴത്തുള്ളികൾമുത്തുപോലെങ്ങും കുളിരുപെയ്തു.പഞ്ഞമില്ലൊട്ടും, പരാതിയില്ലസ്നേഹം ചമച്ചൊരു വർണ്ണലോകം!നിർമ്മലസ്നേഹനിമിഷങ്ങളൊക്കെയുംമാരിവില്ലഴകായ് വിരിഞ്ഞ ലോകം!കിളികൾതൻ കളകളം കേട്ടനേരംഇമകൾ തുറക്കവേ പുലരിവെട്ടം!എന്തൊരു രസമായിരുന്നുവെന്നോനന്മകൾ പൂക്കുമാസ്വപ്നലോകം!
