അമ്മ.
കവിത : അശോക് കുമാർ* വരി പൊട്ടി നിലംമുട്ടിയാനര മൂടിയ കട്ടിലിൽപഴങ്കൂറപോലവൾകിടപ്പൂ……. തകര മേലാപ്പിന്റെഉഷ്ണവിരി ചൂടിയവൾവെന്തൊലിക്കുന്നൊരുവിങ്ങുന്ന നോവായികിടപ്പൂ ….. ദീനമോലുമാകണ്ണുകളിലിപ്പൊഴുംകുഞ്ഞു പിച്ചവയ്ക്കുന്നപൂഴി മൺചിത്രവും വിറയാർന്നചുണ്ടിണകളിലിപ്പൊഴുംതത്തിക്കളിക്കുന്നകൊഞ്ചൽ മൊഴികളും കരകവിയുന്നുഹൃദന്തത്തിൽഅമ്മിഞ്ഞപ്പാലിൻഅമൃതനുരകളും …….. കുഞ്ഞു മോനിന്ന്ആനയ്ക്കെടുപ്പതുവളർന്നതും ഇമ വെട്ടിയോർക്കുന്നുഅമ്മഇമയടയും മുമ്പൊന്നുകാണുവാൻ…..
