വേഴാമ്പൽ
രചന : പള്ളിയിൽ മണികണ്ഠൻ✍ എത്രയെത്രചുംബനങ്ങളാണ്നീയെനിക്ക് നൽകിയിട്ടുള്ളത്.കണ്ണിൽ,കവിളിൽ..കഴുത്തിൽ…ചെവികളിൽ.ചുണ്ടുകളിൽ..മാറിടങ്ങളിൽ…..താഴോട്ട് താഴോട്ടങ്ങനെ…..ഉഷ്ണങ്ങളിൽനിനക്കുവേണ്ടിഅസഹ്യതയുടെ കുപ്പായമൂരിവച്ച്വിധേയത്വത്തിന്റെ വിരിപ്പിൽനിന്നോട് ഒത്തുപോയവളാണ് ഞാൻ.വീർപ്പുമുട്ടലുകളുടെഅസ്വസ്ഥതയ്ക്കിടയിൽപലപ്പോഴും നിന്റെ ചുംബനങ്ങളെന്നെഉണർത്തിയിട്ടുണ്ടെങ്കിലും…ചുംബനച്ചൊരിച്ചിലിനൊടുവിൽമനുഷ്യസഹജമായ‘എരിവും പുളിവു’മെല്ലാംഞാനറിഞ്ഞിട്ടുണ്ടെങ്കിലും…….തുരുതുരെ ചുംബിക്കാറുള്ളനിന്റെ ചുണ്ടുകളിതേവരെഎന്നിലെ എത്തേണ്ടിടത്തേക്ക്എത്തിയിട്ടില്ല.!രതിഭാവമുള്ളനിന്റെ ചുണ്ടുകൾകൊണ്ട്നീയെന്നെ കീഴ്പ്പെടുത്താറുണ്ടെങ്കിലും..‘വിയർപ്പ് മണ’മില്ലാത്തനിന്റെ ചുംബനം കൊതിച്ച്എന്നിൽ ഒരിടം ഇപ്പോഴും ബാക്കിയുണ്ട്.പ്രിയനേ……ഉടലാകമാനംചുംബനം ചൊരിയുന്നനിന്റെ ചുണ്ടുകളിന്നേവരെഎന്റെ മൂർദ്ധാവിലേക്ക് മാത്രം എത്താതെപോയതെന്തേ.?
