അമ്പിളിവേല
രചന :- ഠ ഹരിശങ്കരനശോകൻ✍ ബോറടിച്ച നേരത്തൊരോ ബിയറടിച്ചു, നമ്മളാ-റ്റൊഴുക്കിൻ തീരത്തെത്തി പുളുവടിച്ചുപാട്ടുമ്പാടി നീന്തിടുന്ന പെണ്ണുങ്ങളില്ല, കുളിര-രമ്പിളിയുമുദിക്കാതെ മടിച്ചു നിന്നുപച്ചപ്പാവം ജീവിതത്തെ തെറി പറഞ്ഞു, നമ്മളൊ-റ്റക്കാലെ ഞൊണ്ടിപ്പായും കിതപ്പറിഞ്ഞുപൊട്ടിപ്പൊട്ടിക്കിടപ്പതാമിരുട്ടിലൂടീ ചലംതട്ടിമുട്ടിയൊഴുകുന്ന ചൊറിയൊലികൾ…“നിന്നേക്കാളുമാളിപ്പോയ മനുഷരുണ്ടേ, യവ-രൊറ്റക്കമ്പിവീണാനാദം പൊഴിക്കുന്നുണ്ടേ““എന്നെക്കാളുമുയുരത്തിൽ പറന്നോരുണ്ടേ, യവ-യൊരറ്റനിമിയൊറ്റലാലെയൊടുങ്ങിയന്നേ““നമ്മളേക്കാൾ പഠിപ്പുള്ളോരുറങ്ങിടുമ്പോ, ളുള്ളി-ലുള്ളിത്തൊലിയുരിഞ്ഞിട്ട്…
