പ്രച്ഛന്നവേഷം.
രചന : മംഗളൻ കുണ്ടറ നാലുവരിപ്പാത നടുവിലെച്ചെടികളിൽനാനാ നിറത്തിൽവിരിഞ്ഞുള്ള പൂക്കളുംനാളേറെയായികരിംപുകയേറ്റേറ്റ്നിറമേതെന്നറിയാത്തപൂക്കളായി. ഓരോ പുതുമയിലുള്ളവാഹനമേറിഓടുന്നു നാട്ടുകാർനഗരമാകെഒരു മതിൽക്കപ്പുറം ഭൂമികുലുക്കംപോൽഓടുന്നു തീവണ്ടിപുകപരത്തി. നഗര പ്രാന്തങ്ങളിൽപുകതുപ്പി നിൽപ്പുണ്ട്നല്ല നീളത്തിൽപുകക്കുഴൽകൾനാട്ടിൽ വരുമാനമാർഗ്ഗമതാകയാൽനന്മയേറും വ്യവസായങ്ങളവയെല്ലാം. വലതുകരത്തിൽമുറുകെപ്പിടിച്ചൊരുവടി മെല്ലെ മേലോട്ട്നീട്ടിയും താഴ്ത്തിയുംഇടതൂർന്നങ്ങാൾത്തിരക്കേറിയ പാതയിൽഇടതു വശം ചേർന്നുനീങ്ങുന്നൊരാൾ രൂപം. കാലുറയൊന്ന് പാതിചുരുട്ടിയുംകാലുറ…
