“ചങ്ങാതിക്കൂട്ടങ്ങൾ”….. മോഹൻദാസ് എവർഷൈൻ
ആരാണ് നീയെൻ ഉഷസ്സിൽ വിടരുമൊരുകുടമുല്ലപൂപോലെ പരിമളം പടർത്തുന്നുനിത്യവുമെനിക്കായ് നീ നേരുന്നുശുഭദിനംഅകലങ്ങളറിയാതെ അടുത്തവർ നമ്മൾ.അരികത്തുനിന്നാലുമറിയാത്ത ലോകത്ത്കാണാമറയാതിരിക്കുന്നനേരത്തുംനമ്മൾഓർക്കാതെഓർക്കുന്നചങ്ങാതികൂട്ടങ്ങൾഇവിടെയുമിത്തിളുകൾ തളിർക്കുന്നുവോ?കാലമേ നീ എന്നെ കൂട്ടിലടച്ചു വെങ്കിലും…കൂട്ടിനായി ഒരായിരം വാതിൽതുറന്നിരുന്നുഏകാന്തതീരത്തും ഏഴിലം പാലപോൽപൂത്തൊരുസൗഹൃദംതണലായിതഴുകുന്നുഈയാത്രയിൽ നാം ഒരുവേള കാണുകില്ലഅറിയാമിതെങ്കിലും അകലം മറക്കുന്നു.ജാതിമത വർണ്ണങ്ങളില്ല,സൗഹൃദത്തിന്റെ നേരിൻമുഖമാണ് എനിക്കേറെയിഷ്ടം ..ഈ വഴിത്താരയിലും…