നഷ്ടബാല്യം …… ഗീത മന്ദസ്മിത
കൊച്ചു കണ്ണൻ ചിരട്ടകൊണ്ടുമണ്ണപ്പമുണ്ടാക്കി വെച്ചതുംപച്ചിലകളരിഞ്ഞു ചേർത്തൊരുകൊച്ചു കൂട്ടാനൊഴിച്ചതുംകൊച്ചനുജനോടൊപ്പമായന്ന്കൊച്ചു പന്തു കളിച്ചതുംകൊച്ചു ചൂരലൊന്നേന്തിവന്നെന്റെടീച്ചറെപ്പോൽ നടിച്ചതുംഉച്ചവെയിലത്തു നാട്ടുമാവിന്റെകൊമ്പിലേറിക്കളിച്ചതുംഅച്ഛനിട്ടൊരൂഞ്ഞാലിലാടുവാൻഊഴമിട്ടങ്ങു നിന്നതുംതോട്ടു വെള്ളത്തിലൂളിയിട്ടങ്ങുകേമരായ് പൊങ്ങി വന്നതുംതോർത്തെടുത്തൊരാ നേർത്ത മീനിനെചേർത്തു കുപ്പിയിലിട്ടതുംഓർത്തെടുക്കുവാനേറെയുണ്ടൊരാബാല്യകാലത്തിനോർമകൾഭാരമേതുമേ തോളിലേറ്റാത്തഭാഗ്യകാലത്തിനോർമ്മകൾനഷ്ടമായൊരെൻ ബാല്യകാലത്തെഇഷ്ടമായിരുന്നെന്നുംകഷ്ടമായത് നഷ്ടമായതെ-ന്നോർത്തിരിപ്പു ഞാനിന്നും ഗീത മന്ദസ്മിത 📝