” ശേഷം “
രചന : ഷാജു കെ കടമേരി✍ കീഴ്മേൽ മറിയുന്ന ഭൂമിയെവരയ്ക്കാനൊരുങ്ങുമ്പോൾആകാശത്തിന്റെചിറകുകൾക്കുള്ളിൽ നിന്നുംപൊള്ളിയടർന്നൊരുദുഃസ്വപ്നം പോലെ അവവഴുതി പോകുന്നു.വട്ടം ചുഴറ്റിയദുരിതപ്പടർപ്പിനിടയിലൂടെതിളച്ച് മറിയുന്ന ഭൂമിയുടെനെഞ്ചിൽ കത്തിതീരാറായസൂര്യന്റെ അവസാന പിടച്ചിലുംമണ്ണിലേക്കാഴ്ന്നിറങ്ങാൻപോകുന്ന പ്രളയമുറിവുകളിൽഅഗ്നിവസന്തം കൊത്തുന്നു.ഭൂമിയുടെ അറ്റത്ത് തൂക്കിയിട്ടതാക്കോൽ പഴുതിലൂടെതീക്കാറ്റും, പേമാരിയുംനമ്മുടെ ഉൾക്കണ്ണുകളിൽതീക്കനൽ വിതറും.ഉള്ളറ കുത്തിതുറന്നൊരുതീക്കണ്ണ് പുറത്തേക്ക്ചാടിയിറങ്ങിഭൂമിയെ വിഴുങ്ങാൻവായ പിളർക്കും.അന്ന്…
