എൻ്റെ ഗ്രാമം
രചന : രമണി ചന്ദ്രശേഖരൻ ✍ പഴമതൻ നിറക്കൂട്ടിൽ ചായം വരയ്ക്കുമ്പോൾഓർമ്മകൾ പൂക്കുന്നൊരെൻ്റെ ഗ്രാമംപൊട്ടിച്ചിരിച്ചുകൊണ്ടോളം നിറയ്ക്കുന്നപുഴയേറെയുള്ളതാണെൻ്റെ ഗ്രാമംതെയ്യവും പൂരവും പണയണിക്കോലവുംചുവടുകൾ വെക്കുന്നൊരെൻ്റെ ഗ്രാമംകേരനിരകൾ കഥകളിയാടുമ്പോൾമനസ്സുനിറയുന്നൊരെൻ്റെ ഗ്രാമംമഴപെയ്യും നേരത്തുറവകൾ തേടിഓടി നടന്നൊരിടവഴിയുംഅന്തിക നേരത്ത് സൊറ പറയാനായികൂട്ടുകാർ കൂടുന്നൊരാൽത്തറയുംമഴവില്ലുപോലെ മനസ്സിൽ തെളിയുന്നകതിരിട്ട പുന്നെല്ലിൻ പാടങ്ങളുംപൂക്കൈതയെങ്ങുമതിരു…
