കളികണ്ടാൽ മതിയോ!🔴
രചന : ജിസ്നി ശബാബ്✍ ലോകം പന്തിലേക്കുരുളുമ്പോൾകൂടെയുരുന്നുണ്ട് നാടും നഗരവും.ഫ്ലക്സും കട്ടൗട്ടും നിറഞ്ഞനേരത്ത്എന്റെ നാടെന്നൊരു ചിന്തയിൽഅസ്തിത്വം നിങ്ങളെ തലകുനിപ്പിച്ചുവോ?വലുപ്പത്തിലേഴാമൻപെരുപ്പത്തിൽ രണ്ടാമൻകുഴപ്പത്തിലോ ഒന്നാമൻഎന്നിട്ടുമെൻറെ ഭാരതമേലോകകപ്പെന്തേ ഗൗനിക്കാത്തേ?കുഞ്ഞുകുഞ്ഞ് അയൽക്കാർവലകുലുക്കുമ്പോൾകാഴ്ചക്കാരായാർത്തുവിളിക്കണം.നൂറുകോടിയിൽ പെറുക്കിയെടുത്താൽ പത്തുമുപ്പതാളെ കിട്ടാനില്ല!മുറ്റത്തെ മുല്ലയ്ക്ക് മണമില്ല,മണമുള്ള മുല്ല കയറ്റിയയച്ചാണല്ലോ പാരമ്പര്യം!കളിക്കളം പിടിച്ചടക്കാൻകാരിരുമ്പുപോലുള്ള രണ്ടാളെ ദത്തെടുത്താലോ!‘പൗരത്വം’…
