ഗബ്രിയേലും, ലൂസിഫറും.
രചന : സെഹ്റാൻ✍ മാലാഖയാണെന്നതിനാൽനിന്നെ ഗബ്രിയേലെന്നും,ചെകുത്താനാണെന്നതിനാൽനിന്നെ ലൂസിഫറെന്നും വിളിക്കാം.പക്ഷേ, നീ കടന്നുപോന്നദ്രവിച്ച പാലത്തിന്റെകറുത്ത ചരിത്രത്തെഎന്തിന് നീ ചുമലിൽപേറുന്നു?പാലത്തിനടിയിലെചുവന്ന വെള്ളത്തിന്റെകുത്തൊഴുക്ക്എന്തിനുനിന്നെഭയപ്പെടുത്തുന്നു?പാറക്കഷണങ്ങളും,തലയോട്ടികളും തമ്മിൽതിരിച്ചറിയാനാവാത്ത വിധംപുഴയിൽ നിറയുന്നത്എന്തിനുനിന്നെഅസ്വസ്ഥപ്പെടുത്തുന്നു?നഗ്നനായി നീനഗരത്തിലെത്തുമ്പോൾനിന്റെ ഉടയാടകളെവിടെയെന്ന്അവർ തിരക്കും.കളവുപോയെന്ന്മറുപടി പറയുക.തീർച്ചയായും നീ പറയുന്നമറുപടിയാവില്ല അവരുടെകാതുകളിലെത്തുക.വാളെടുത്ത് സ്വന്തംശിരസ്സറുത്തെടുത്ത്പീഠത്തിൽ വെയ്ക്കുക.തീർച്ചയായും അവർനിനക്കൊരു ആരാധനാലയംപണിയും.നിന്നിലെ കൊടുങ്കാറ്റിനെതേഞ്ഞുതീർന്ന നിന്റെപാദരക്ഷകൾക്കുള്ളിൽനിക്ഷേപിക്കുക.സൂര്യനുദിക്കും…
