നേരറിവ് …. Ajikumar Rpillai
നേട്ടത്തിനായുള്ള ഓട്ടത്തിൽനീ വിരൽത്തുമ്പാൽ ലോകത്തുവിസ്മയം തീർക്കുമ്പോൾ,നിന്റെ വിശപ്പകറ്റാൻ എവിടെയോഒരുവൻ വിത്തെറിഞ്ഞിട്ടുണ്ട്.അവന്റെ വിയർപ്പു വിലകൂടിയകവറുകളിൽ വിപണനംചെയ്യപ്പെടുമ്പോഴും,വിശപ്പകറ്റാനവനൊരുവഴിതേടുകയാവാം.രമ്മ്യഹർമങ്ങളിൽ അന്നംതള്ളിനീക്കുമ്പോഴും,നിനക്കായവൻ അടിമയെപോലെനിലം ഉഴുതുമറിക്കയാകാം.അനന്തമായ ആകാശഭൂമിക്കുനീ അവകാശം സ്ഥാപിക്കുമ്പോഴും,അവന്റെ കിടപ്പാടംജപ്തിചെയ്യപെടുകയാകാം.വിലമതിക്കാനാകാത്ത ഈ ലോകത്തിനുനീ വിലയിടുമ്പോൾ,ഒരു വിലയുമില്ലാത്തവനായിഅവൻ വിലപിക്കയാകാം.വിശപ്പിന്റെ വിയർപ്പിന്റെവിലയറിയാതെ നീ വിലസുമ്പോൾ ,നിന്നെ ഊട്ടിയതിന്റെതിരിച്ചടവിൻ കടംപേറിആറടി മണ്ണിലുംസ്വസ്ഥതയില്ലാതുറങ്ങുകയാകാം.…
