ഞാനില്ലാത്തിടം
രചന : ദത്താത്രേയ ദത്തു✍ ഇന്നലെ ഉച്ചയ്ക്കുംഞാൻ നടന്ന മുറ്റത്ത്ആരാണീപന്തലു കെട്ടിയത്….?എന്റെ ഭ്രാന്തിന്റെതെച്ചിക്കും പാരിജാതത്തിനുംആരാണീകറുപ്പ് ചാർത്തിയത്….?ഞാൻ ഓടി ഒതുക്കിവഴിയൊരുക്കിയ വീട്ടിലേക്ക്ആരുടെയൊക്കെപാദങ്ങളാണ്അടയാളമിടുന്നത്….?ഉമ്മറത്തെ പടിയിൽഞാൻ വച്ചിട്ടുപോയചായക്കോപ്പയിൽഉറുമ്പ്വീടൊരുക്കിയിരിക്കുന്നു…ഞാൻ ശബ്ദം കൊണ്ട് നിറച്ചഎന്റെ വീട്ടിന്ഇത്രയ്ക്കു മൗനംനൽകിയതാര്….എന്റെ ഗന്ധം നിറഞ്ഞ വീടിന്ആരാണീചന്ദനത്തിരി കുത്തിവച്ചത്…..ഒരിക്കൽ പോലുംഎന്റെയടുത്ത്തിരക്കൊഴിഞ്ഞ്ഇരിക്കാത്ത മനുഷ്യനാണല്ലോഎല്ലുന്തിനിൽക്കുന്നെന്നുപറഞ്ഞഎന്റെ ഫോട്ടോക്കു മുന്നിൽനിസ്സഹായനായിനോക്കിയിരിക്കുന്നത്….ഇസ്തിരി…
