രചന : ബേബി മാത്യു അടിമാലി ✍

ഞാൻ പിറന്ന കേരളം ഞാൻ വളർന്ന കേരളം
എന്റെചാരു കേരളം എത്ര സുന്ദരീ
നാണുഗുരു സ്വാമിയും സോദരനയ്യപ്പനും
അയ്യനാം കാളിയും പരിഷ്ക്കരിച്ച കേരളം
തുഞ്ചൻ കിളിപാട്ടിൻ ശീലുകൾ ഉയരുന്ന
മലയാള ഭാഷതൻ ജന്മദേശം
കേരവൃക്ഷങ്ങളും പൊന്നാര്യൻ പാടവും
ഹരിതാഭമാക്കിടും മാമലനാട്
കളകളം പാടുന്ന കുഞ്ഞിളം കിളികളും
ഇടതൂർന്ന കാടുകൾ കുന്നിൻ പുറങ്ങളും
ചങ്ങമ്പുഴയുടെ കവിതയിൽ കണ്ടിടും
മലരണിക്കാടുകൾ ഉള്ള ഗ്രാമങ്ങളും
അഴകാർന്ന പൂഞ്ചോല പൂമരത്തോപ്പുകൾ
അഴകോടെ പരിലസിക്കുന്ന നാട്
നീർമാതളങ്ങളും നീലക്കുറിഞ്ഞിയും
നർത്തനം ചെയ്തിടും ഈമലനാട്ടിൽ
അറബിക്കടലിന്റെ പൊന്നിൻ തിരകളാൽ
തഴുകി തലോടുന്ന പുണ്യനാട്
പൂരത്തിൻ പെരുമയും ഗജരാജ കാന്തിയും
ഓളത്തിൽ തുഴയുന്ന വള്ളംകളികളും
നാനാ മതസ്ഥരും ഒന്നെന്ന ചിന്തയിൽ
ഒന്നിച്ച് ജീവിക്കും കേരളനാട്
നാട്യങ്ങളില്ലാത്ത നാടൻ ചിരിയുമായി
നാടാകെ കാണുന്ന നാട്ടുകാരും
ഹരിതാഭ ശോഭയിൽ മുങ്ങി നിൽക്കുന്നൊരെൻ
മലയാള നാടിത് എത്ര സുന്ദരീ

By ivayana