അവൾ,പ്രയാഗ് രാജിലെ രാജകുമാരി!
രചന : അനീഷ് കൈരളി ✍ അവൾ,പ്രയാഗ് രാജിലെ രാജകുമാരി!മിന്നിമറയുന്നകൗതുക കാഴ്ച്ചയിൽ-ചാരനിറമുള്ള കണ്ണുകൾ.വെയിൽ കുടിച്ചുന്മത്തമേനിയിൽ –മയങ്ങുന്നു ഗോതമ്പുപാടം.ഭസ്മധൂളികളിൽ, മന്ത്രസന്ധ്യകളിൽലഹരിപൂക്കുന്ന നാഗസൗന്ദര്യംനീ കാലത്തിൻ ഇരുൾമൂടിമാറ്റുംമരതകമണിമുത്തുപോൽമൊണാലിസ.തെരുവിനെആർത്തിയോടെവായിക്കുന്ന പകൽ.ഞണ്ടിൻകാൽപോലെവരിതെറ്റിയോടുന്നുസമയം.ഉപ്പുതരിപോലൊട്ടുന്നനോട്ടങ്ങളെ കുടഞ്ഞിട്ട്തെരുവിലേക്കലിയുന്നു –മുത്തുമാല വിൽക്കുന്നസുന്ദരി.മീനുകൾ വീശിയെറിഞ്ഞവലയിൽ കുടുങ്ങി –ഉള്ളുപിടയുന്ന സൂര്യൻ.ചെവിയോർത്താൽ കേൾക്കാം…കാലൊച്ചകളെ നെഞ്ചോടൊതുക്കികരയാതെ കരയുന്ന തെരുവിനെ. 🤎…