ആടുകളെന്ന് തെറ്റിദ്ധരിക്കപ്പെട്ടചെന്നായ്ക്കൾ…
രചന : ഽ സെഹ്റാൻ✍️. ആടുകളെന്ന് നിങ്ങൾ തെറ്റിദ്ധരിക്കും.പക്ഷേ ചെന്നായ്ക്കളായിരിക്കും!കണ്ഠഞെരമ്പുകൾ കടിച്ചുപൊട്ടിച്ച്ചോരവലിച്ചീമ്പി നിങ്ങളെ നോക്കിഅവ പല്ലിളിക്കുമ്പൊഴായിരിക്കുംഅതറിയുക.ചെമ്പൻരോമങ്ങളും, കറുത്തുകൂർത്തനഖങ്ങളും, വളഞ്ഞുകുത്തിയ വാലുംനിങ്ങൾക്കത് വെളിവാക്കും.മരണത്തിനും, ജീവിതത്തിനുമിടയിലുള്ളവിഭ്രാന്തിയിൽ നിങ്ങളൊരുസ്വപ്നദർശനത്തിലേക്ക് വഴുതാനുമിടയുണ്ട്.സ്വപ്നത്തിൽ, തിളങ്ങുന്ന കണ്ണുകളുള്ളഒരുവൾ നിങ്ങളെ നയിക്കും.നിശബ്ദം നിങ്ങളവളെ പിൻതുടരും.ഇരുണ്ട ഉദ്യാനവും, അതിലെ ഒരേയൊരുവിടർന്ന പൂവുമവൾ കാണിക്കും.നാസാദ്വാരങ്ങളാലീ…