ആ നിമിഷങ്ങൾ
കവിത : പ്രകാശ് പോളശ്ശേരി* കൊട്ടിയടച്ച നിൻവാതിലിൽ മുട്ടാതെകൊട്ടും കുരവയുമൊതുക്കി നിന്നതാണ്പിന്നെ സ്മൃതിയുടെ തട്ടകം തന്നിലായ്പട്ടു പുതച്ചു കിടന്നതാണ് ഏതോ ഉൾവിളി കേട്ട പോലന്നു നീഎന്നുള്ളിലൊരു ദീപം തെളിച്ചതാണ്പിന്നെവറ്റുന്നമുറക്കു നീയെൻ്റെകോൽ വിളക്കിലെണ്ണ നിറച്ചതാണ് ദൂരത്താകാശപ്പരപ്പിലൊക്കെയുള്ളനക്ഷത്രങ്ങളൊക്കെ സാക്ഷിയാണ്അദൃശ്യപരസ്പരാകർഷണത്തോടെആരൊക്കൊയോആണെന്നുതോന്നിയതാണ് പാതിരാവൊരുക്കിയ പന്തലിൽനാമന്ന്പാതിയും പതിയുമായ് കളിച്ചതാണ്പിന്നേതോഉൾവിളി…
