അതിജീവനം …. എൻ.കെ അജിത്ത് ആനാരി
കണ്ണടച്ചല്ലേ പിറക്കുന്നു ഭൂമിയിൽ കൺതെളിച്ചാദ്യം കരഞ്ഞ നമ്മൾ ആദ്യമേതന്നെ ഭ്രമിച്ചു കരഞ്ഞുനാ- മാദ്യാക്ഷരത്തിന്റെ മുന്നിലായും ! ശീര്ഷാസനത്തിൽക്കിടന്നൂ വയറ്റിലായ് പിടിവള്ളിപൊട്ടിപ്പിറന്നൂ ധരിത്രിയിൽ അന്നുതൊട്ടിന്നോളമുള്ളോരു ജീവിതം നിമ്‌നോന്നതം തന്നെയായിരുന്നല്ലയോ ? പിഞ്ചുപാദങ്ങളീ മണ്ണിൽച്ചവിട്ടവേ വേച്ചുവേ – ച്ചെത്രയോ പ്രാവശ്യം വീണും നാം വേച്ചുപോകുന്നൊരാ…