അർച്ചനപ്പൂക്കൾ.
രചന : ബിനു. ആർ. സർവ്വം സഹയാം ദേവീസർവേശ്വരീ എന്നിൽ,വാക്കിൽ, വിഘ്നങ്ങൾതീർത്തുതരേണം വാണീ മാതേസർവ്വലോക ജഗൽകാരിണീ… ! ഇഹലോകപരങ്ങളിൽ വിരിഞ്ഞുകിടക്കുംഅക്ഷരങ്ങൾ നിറഞ്ഞ നൽവാക്കുകൾനാവിൽ നിറയാൻ പ്രകാശം ചൊരിയണമേദേവീ മൂകാംബികേ സരസ്വതീ… ! കാലമാം അന്തരംഗങ്ങളിൽകാലത്തിനൊത്തരചനകൾ തീർക്കാൻ കാതിൽവന്നുനിറയേണമേ,വാക്കുകളും അക്ഷരങ്ങളുംജഗദംബേ,താമരയിലാരൂഢമായിരിക്കുംഹേമാംബികേ, തവസ്വൽരൂപംമനസ്സിൽ നിറയേണമേദേവീ…
