കാത്തിരിപ്പ്.
രചന : രാജു വിജയൻ ✍️ രാജാ….യെന്നൊരു വിളിയോടെരാത്രിയിലുമ്മറ വാതിൽക്കൽദൂരത്തേക്ക് മിഴി നട്ടെൻകാത്തിരിപ്പിന്നില്ലല്ലോ……..!രാക്കിളി പാടും നേരത്തുംവയൽക്കിളി പാറും നേരത്തുംപാതി ചന്ദ്രനുദിക്കുമ്പോളുംപടി വാതിൽക്കൽ നിൽപ്പല്ലോ…നിദ്രയിലേവരുമാറാടുംനീല നിശീഥിനി പെയ്യുമ്പോൾപൊരി വെയിലേറ്റ് തളർന്നോന്റെതളർമിഴിയെന്നെ തേടിടും…..കനൽ മഴയേറ്റ് കരിഞ്ഞോന്റെകുളിർ നിനവെന്നെ പുണരുമ്പോൾകണ്ണീരുപ്പ് കനക്കുന്നെൻകണ്ഠമിറങ്ങും കനി വറ്റിൽ….ഉള്ളു നിറയ്ക്കും…