രാഗസുഗന്ധമായ്
രചന : എം പി ശ്രീകുമാർ ✍️ അടച്ചിട്ട ജാലകംമെല്ലെ തുറന്നെത്തിനറുമണം തൂകുന്നയിളംതെന്നലെ നിൻപരിരംഭണത്തിന്റെലഹരിയിലലിഞ്ഞുപരിസരം തന്നെയുംമറന്നു പോകും.പുതു പുതുപൂക്കൾ തൻചുടുപരിമളങ്ങൾഉടലാകെ ചൊരിഞ്ഞുനിറഞ്ഞു നില്ക്കുംഒരിക്കൽ കുടമുല്ലപ്പൂവ്വിന്റെ പരിമളംഒരിയ്ക്കൽ ചെമ്പകമലരിന്റെയുംഇനിയൊരു സന്ധ്യയിൽപാലപ്പൂ ലഹരിയുംപാരിജാതപ്പൂമണംപാതിരാവിൽ.പലകുറി വന്നു നീപതിരില്ലാ പ്രണയംപങ്കുവച്ചങ്ങനെപറന്നു പോകുംഇളംകുളിരണിഞ്ഞുനറുമണം ചൊരിയുംമധുരാഗസുന്ദരമലർസ്പർശമെ നിൻപരിരംഭണത്തിന്റെലഹരിയിലലിഞ്ഞുപരിസരം തന്നെയുംമറന്നു പോകും.
