നമ്മൾ
രചന : മോഹൻദാസ് എവർഷൈൻ.✍ ഇന്നലെ നമ്മളൊന്നായിഘോഷിച്ചതെല്ലാംഇന്നാരോ എന്റേതും,നിന്റേതുമാക്കിയില്ലേ?നമ്മളെന്ന വാക്കുംപ്രാണനായി പിടയവെ,ഞാനും നീയുമന്യരായിചോര കുടിക്കുന്നു.നമ്മളിന്ന് കണ്ടാൽചിരിക്കാത്ത കൂട്ടരായ്ഒന്നായിന്നലെനടന്നവഴികളൊക്കെയും മറന്നു.അയലത്തടുപ്പിലെ തീ കടംവാങ്ങികൊളുത്തിയവെളിച്ചവുമാരോ ഊതികെടുത്തി.അങ്കം കുറിക്കുവാനിരു കൂട്ടരായ്ആയുധം തിരയുന്നു നമ്മൾ.നമ്മൾ ഭിന്നിച്ച് നില്കുന്നനേരത്തുംമദ്യത്തിനായി ഒന്നിച്ച് നില്കുവാൻമടിയേതുമില്ലാത്തകാലം,കലികാലം.കണ്ണിലെ ചോരയുമൂറ്റികുടിച്ചട്ട കണ്ണീര് മാത്രംബാക്കിയാക്കി.കണ്ടാലറിയാത്തനമ്മളൊരുനാൾകൊണ്ടാലറിയുമെന്നാരോഉച്ചത്തിൽ ചൊല്ലുന്നു.