രചന : ഷൈലകുമാരി✍

മഴത്താളം മനസ്സിന്റെ
മന്ദ്രമാംതാളം;
കുളിരുള്ളിൽ നിറയുന്ന
പ്രണയാർദ്രഭാവം.
ഇലച്ചാർത്തിൽ മഴത്തുള്ളി
പതിക്കുന്ന കേൾക്കേ;
കുതിച്ചോടും മനമെന്നും
വിരഹാർദ്രമായി.
കൊടുംവേനൽ പകമൂത്ത്
പുളച്ചാർക്കും നേരം;
കുളിർനീരായ് വരുമോ
മഴമേഘമേ നീ?
ഉരുകിത്തിളയ്ക്കും
കടുംചൂടിൽ പ്രാണൻ
പിടയുന്നു;
ദാഹജലത്തിനായ് മൂകം.
പ്രണയപ്പകമൂത്ത്
പ്രാണനെടുക്കും;
മനുഷ്യപ്പുഴുക്കൾ
നിറയുന്നു ചുറ്റിലും.
പാടാനെനിക്ക് സ്വരമില്ല
മാനസമുരുകിത്തകരുന്നു നോവാൽ;
രാപ്പാടി ഞാനൊന്നുറങ്ങട്ടേ
നാളെ പ്രണയം പൂക്കും പ്രഭാതം സ്വപ്നം കണ്ടീടാൻ.

ഷൈലകുമാരി

By ivayana