ഞാൻ പിറന്ന നാട്ടിൽ
രചന : ബിന്ദു അരുവിപ്പുറം✍️ ഞാൻ പിറന്ന നാട്ടിലിന്നു-മൊഴുകിടുന്നു മാനസംശാന്തമാണതെങ്കിലും ഹാ!തേങ്ങിടുന്നു ഹൃത്തടം.ബാല്യമേറെ കുതുകമോടെ-യാടിനിന്ന വിസ്മയം….നഷ്ടബോധമുള്ളിലെന്നു,-മശ്രു വീണുടഞ്ഞുവോ? കനലുപോലെരിഞ്ഞിടുന്നസങ്കടങ്ങളൊക്കയുംപ്രാണനിൽ വന്നെത്തിനോക്കി-ടുന്നു നിത്യനോവുമായ്.മധുരമായ് മൊഴിഞ്ഞിടുന്നസൗഹൃദങ്ങളവിടെയുംമൂകമായറിഞ്ഞിടാതെ-യിഴപിരിഞ്ഞകന്നുവോ! സ്വന്തമെന്നു പറയുവാൻമിഴി നിറച്ചിരിയ്ക്കുവാൻകൂട്ടിനാരുമവിടെയില്ലെ-ന്നോർത്തിടുമ്പോൾ സങ്കടം!സൗഹ്യദത്തിൻ ചില്ലകൾഅടർന്നുവീണുപോയതാ-മോർമ്മമാത്രമിന്നുമെൻ്റെചിന്തകളിൽ കൂരിരുൾ! വെണ്ണിലാവുപോലെയെന്നു-മൊഴുകിയെത്തുമോർമ്മകൾനെഞ്ചിൽ ദിവ്യരാഗമായിചേർന്നലിഞ്ഞു മൂളിടും,പൗർണ്ണമിത്തിങ്കളായു-ദിച്ചുയർന്നു പൊന്തിടും,നിറവെഴുന്ന പൊല്ത്തിരിയായ്ചിന്തയിൽ തെളിഞ്ഞിടും നോവിയന്നൊരക്ഷരങ്ങ-ളൊഴുകിയൊഴുകി…
