രചന : രഞ്ജിത് എസ് നായർ ✍
ജീവിതഓട്ടത്തിനിടയിൽ..!!!
വായിക്കാൻ സമയം ഇല്ലാത്തോർക്കിടയിൽ…..!!!
ഒന്നുകേൾക്കാൻ നിൽക്കാൻ..
സമയമില്ലാത്തോർക്കിടയിൽ..!!
അവർ കേട്ടത് നമ്പിയും..
പിന്നെ കണ്ടത്..
മുൻപേ കാണാത്തതിനെ കണ്ടെന്നു വിശ്വസിച്ചും..
പോയിട്ടിരുന്നു..
കാലങ്ങൾ
തലയുള്ള തലയില്ലാ..
ജീവനെ പോൽ..
എനിക്കുമുണ്ടായിരുന്നു ഒരു കളം.!!
നിലയില്ലാക്കളം..!!
ഒരു കണ്ണാടി കളം..
ശ്രമിച്ചുഞാൻ നന്നായി..
വിറ്റു ഞാൻ കണ്ണാടി..
വർഷങ്ങൾ…!!!
നല്ലൊരു ഒന്നാംതരം കച്ചോടം..!!
ഒത്തിരി പേർ എന്നെ അന്വേഷിച്ചു വന്നു വാങ്ങി..
ഒത്തിരിപേർ പ്രശംസിച്ചു..
ഞാനും വിശ്വസിച്ചു..!!
മാളോരും, ദൈവവും
എൻകൂടെയുമെന്നുകരുതി ഞാനും.!!
ഒടുവിലറിയുന്നു..
ജീവനാവും ഒടുക്കത്തിൽ..
ഒരു പ്രശ്നമുണ്ടെടോ..!!
താൻ കണ്ണാടി വിറ്റുനടന്നത്..!!
അന്ധമ്മാരുടെ ലോകത്തിലാന്ന്..??
ഞെട്ടിഞാൻ പെട്ടുഞാൻ..!!
നാളിത്രയും കണ്ണാടി വിറ്റതീ..!!
അന്ധൻമാർക്കോ..??
കണ്ണില്ലാ ലോകതെന്തു കണ്ണാടിക്ക് കാര്യം
എന്നു കണ്ണോട് കൺ കൊണ്ട് ഈ ഞാനും..???
അപ്പോൾ ഇത്രനാളും വരച്ചത് ഞാൻ വെള്ളത്തിലോ..??
ആകാശത്തിലോ..??
അറിയാണ്ട് ഞാനും..??
