മറക്കരുത് മറ്റക്കര സോമനെ !!!
രചന : ജിൻസ് സ്കറിയ ✍️ “യഹൂദിയായിലെ ഒരു ഗ്രാമത്തിൽ…”എന്ന ഗാനം കേൾക്കുമ്പോഴെല്ലാം ക്രിസ്മസിന്റെ സ്മരണകൾ മനസിലുണരുന്നുവെങ്കിൽ അതിനു കാരണക്കാരനായ മനുഷ്യനെ നാമറിയണം. അത് പാടിയ ഗായകനെയല്ല, ആ വരികളെഴുതിയ ഗാനരചയിതാവിനെ.മധുരസ്മരണകളുണർത്തുന്ന ക്രിസ്മസ് ഗാനങ്ങളുടെ രചയിതാവായ മറ്റക്കര സോമൻ എന്ന സാധുവിനെ…
