രചന : രാധിക പ്രവീൺ മേനോൻ ✍️
എന്ത് വേഷം കെട്ടിയാലും …. മറ്റൊരാളുടെ ജീവിതം നശിപ്പിക്കാൻ വേണ്ടി ഒരിക്കലും ഒരാളും വേഷം കെട്ടരുത് പിന്നീട് ഒരിക്കൽ ദുഖിക്കേണ്ടി വരും……..
ബന്ധങ്ങൾ അമൂല്യമാണ് വഞ്ചന ഇല്ലാത്ത ബന്ധങ്ങൾ മാത്രം…
അളവറ്റ് വേദനിക്കാതിരിക്കാൻ അതിരുകവിഞ്ഞു ആരേയും സ്നേഹിക്കാതിരിക്കുക., എന്നതാണ് നമുക്ക് നമ്മളോട് നമ്മുടെ മനസ്സിനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സഹായം…….
ഓരോ മനുഷ്യരിലും ഒരിടം
കണ്ടെത്തുമ്പോൾ അവർക്കു
നമ്മളെക്കാൾ സ്വന്തം ആയി പ്രിയപ്പെട്ടവരുണ്ടാവില്ലേ
എന്നൊരു ചിന്ത നല്ലതാണ് ഉണ്ടാകും നമ്മുടെ മുന്നില് അഭിനയിക്കുമ്പോഴും വേറെ ഒരാളും ആയി ബന്ധം തുടർന്ന് കൊണ്ടു ഇരിക്കും അവർ അങ്ങനെ ഒന്ന് ഇല്ല എന്ന് പറഞ്ഞാൽ പോലും അവർക്കു ഉണ്ടാകും എന്നത് തന്നെ സത്യം…….
കാരണം മനുഷ്യരെല്ലാം ഓരോരുത്തർക്കും
ഓരോ ഇടം നൽകുന്നവരാണ്…….
നമ്മുക്ക് അവർ പ്രിയപ്പെട്ടവർ ആണെന്ന് കരുതി നമ്മൾ അവർക്ക് പ്രിയപ്പെട്ടവർ ആവണമെന്നുണ്ടോ? ഇല്ല അവർക്കു പ്രിയപ്പെട്ടവർ വേറെ യും ഉണ്ടാകും എന്നത് ആണ് ശരി………
ഒരാളെ പരിഗണിക്കാനായി
മറ്റൊരാളെ അവഗണിക്കാത്ത
പക്ഷം എല്ലാ ബന്ധങ്ങളും
മനോഹരമാണ്….
ചിലരുണ്ട്…നമ്മളില്ലാത്ത
സന്തോഷങ്ങളും നമ്മളില്ലാത്ത
സ്വകാര്യതകളും അവര്‍ അവരുടേതായ ആകാശം പണിഞ്ഞ് നമ്മൾ അറിയാതെ അവരുമായി ഉള്ള ബന്ധം തുടർന്നു അവരവിടെ വാഴട്ടെ…..
അവര്‍ക്ക് നമ്മളില്ലാത്ത സന്തോഷങ്ങളാണ് വലുത്.. ഒരിക്കല്‍ അവര്‍ വേറേതോ സന്തോഷങ്ങള്‍ കളഞ്ഞാവണം നമ്മളിലുമെത്തിയത്……
അവരങ്ങനെ സന്തോഷങ്ങളില്‍ മാറ്റം വരുത്തുന്നവരാണ്.. അവരങ്ങനാണ്…
പിഴവ് നമ്മുടെയാണ്.. അവര്‍ക്കായൊരു ആകാശം പണിത നമ്മളാണ് പിഴവുകാര്‍…..
വീണ്ടും പറയട്ടെ നമ്മളില്ലാതെയും അവര്‍ ജീവിക്കുമെങ്കില്‍… നമ്മളില്ലാതെ
ജീവിക്കാന്‍ പറ്റാത്തത് വരെ…..
നമ്മള്‍ മാറി നില്‍ക്കുക……
തെറ്റിധാരണ തോന്നിയാൽ ആർക്കും ആരെയും എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം പക്ഷെ പിന്നീട് എപ്പോഴെങ്കിലും സത്യങ്ങൾ തിരിച്ചു അറിയുമ്പോൾ അവർക്കു നമ്മെ കുറിച്ച് ഓർത്തു ദുഃഖം ഉണ്ടാകും …
അനുഭവങ്ങളിൽ നിന്നെടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുക……
അഭിനയങ്ങളിൽ വീണ്ടും വിട്ടു വീഴ്ച ചെയ്യാതിരിക്കുക….
ഒരിക്കൽ നിങ്ങളുടെ സ്നേഹം മനസിലാക്കാത്ത അവർ നഷ്ടപെട്ട നല്ല നാളുകളെ നിങ്ങളുടെ ഓർമ്മകൾ ക്ക് മുമ്പിൽ
കണ്ണീർകൊണ്ട് പുഷ്പാർച്ചന ചെയ്യുന്ന കാലം വരും..