രചന : ഡോ ജയിംസ് കല്ലായി ✍
ഒരു മുറിതേങ്ങ…
അമ്മ ഇടക്ക് അയല്പക്കത്തുനിന്ന് ഒരു തേങ്ങ മുറി കടം വാങ്ങുന്നു.
വീട്ടിലെ fridege ഇൽ ചിരകിയ തേങ്ങ പാത്രത്തിൽ ആക്കി വെച്ചിട്ടുള്ളത് മകൻ കണ്ടതാണ്.
പിന്നെ എന്തിനാണ് അമ്മ ഇങ്ങനെ ചെയ്യുന്നത്..?
ആദി കുട്ടന് സംശയം.
പലതവണ ഇത് ആവർത്തിക്കുകകൂടി ചെയ്തത്തോടെ അവൻ അമ്മയെ ചോദ്യം ചെയ്തു.
അമ്മേ….
വീട്ടിൽ തേങ്ങ ഉള്ളപ്പോഴും വെറുതെ എന്തിനാണ് അപ്പുറത്തെ വീട്ടിൽ പോയി കടം വാങ്ങുന്നത്…?
അമ്മ സാവധാനം മകനെ തന്നോട് ചേർത്ത് നിർത്തി.
മോനെ…
അവർ അത്ര നല്ല സാമ്പത്തിക സ്ഥിതിയിൽ അല്ല ജീവിക്കുന്നത്.
ഇടക്ക് അത്യാവശ്യം വരുമ്പോൾ ചില സാധനങ്ങൾ ഒക്കെ അമ്മയോട് ചോദിച്ചു വാങ്ങും. സാവധാനം ആണ് തിരിച്ചു തരിക.
പക്ഷെ…
നമുക്ക് അവരിൽനിന്ന് ഒന്നും വാങ്ങിക്കേണ്ട ആവശ്യം വരാറില്ല.
നാം നേരത്തെ തന്നെ സാധനങ്ങൾ ഒന്നിച്ചു വാങ്ങി വെക്കുന്നുണ്ടെന്ന്
മോനറിയാമല്ലോ..
എങ്കിലും അവർക്ക് ബുദ്ധിമുട്ട് ആവാത്ത വിധത്തിൽ എന്തെങ്കിലു വസ്തുക്കൾ നാം ചോദിച്ചു വാങ്ങുകയാണെങ്കിൽ അവർക്ക് അതൊരു സന്തോഷം ആയിരിക്കും.
നമ്മുടെ കൈയിൽനിന്ന് എന്തെങ്കിലു വാങ്ങിക്കാൻ വിഷമം തോന്നുകയില്ല.
അമ്മയുടെ നല്ല മനസ് കണ്ട മകന് സന്തോഷവും അഭിമാനവും തോന്നി.
പണ്ടൊക്കെ ഇതുപോലെ എന്തെങ്കിലും ആവശ്യം വന്നാൽ നമ്മൾ ഇതുപോലെ ചെയ്തിരുന്നു.
അന്നൊക്കെ ആരെങ്കിലും പെട്ടന്ന് വീട്ടിൽ കയറി വരുമ്പോൾ എന്തെങ്കിലും കുറവുണ്ടെങ്കിൽ നമ്മൾ അയല്പക്കത്തുനിന്ന് വാങ്ങിച്ചിരുന്നു. പഞ്ചസാരയും കാപ്പി പൊടിയും ഒക്കെ
എന്റെ കുഞ്ഞു നാളിൽ അരിയും എണ്ണയും വരെ കടം വാങ്ങിയിരുന്നു
ഇപ്പോൾ അയല്പക്കത്തുള്ളവരുടെ പേരുപോലും ആർക്കും അറിയില്ല.
നമുക്ക് ആ നല്ല കാലത്തിലേക്ക് തിരിച്ചു പോകാം
നല്ല മൂല്യങ്ങൾ നമ്മുടെ മക്കൾക്ക് പകർന്നു നൽകാം