‘ആയിഷ ‘ യിലേയ്ക്കൊരു വട്ടം….. ചെറുമൂടൻ സന്തോഷ്.
‘ആയിഷ’ ആദ്യമെത്തുന്നത് വി.സാംബശിവന്റെ ഘനഗംഭീര ശബ്ദത്തിലാണ്.കഥനവും ഗാനവും ഇടചേർത്ത് ഇരുത്തം വന്ന പിന്നണിയുടേയും പിൻ പാട്ടിന്റെയും ബലത്തിൽ.’ വയലാറിന്റെ ആയിഷ’!! കൊല്ലം ഇളമ്പള്ളൂർ ദേവീ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ (വർഷം കൃത്യമായോർമ്മയില്ല)എട്ടാം ദിവസം. ”മഞ്ഞപ്പുള്ളികളുള്ള നീല ജായ്ക്കറ്റും നീളെതൊങ്ങലു തുന്നിച്ചേർത്ത പാവാടച്ചുറ്റുംകൈകളിൽ…
