കൂട്ടുകുടുംബത്തിലെ മൂട്ടരാത്രികൾ
രചന : ലാൽച്ചന്ദ് മക്രേരി ✍️. ഓർക്കുന്നു ഞാനെൻ്റെ ഉറങ്ങാത്ത രാത്രികൾനിലത്തുവിരിച്ചോരാ പായിഴക്കുള്ളിലുംപുതപ്പിൻ മടങ്ങിയ കോണുകളിലായുംകുമ്മായം തേക്കാത്ത ചുവരിൻ്റെയുള്ളിലുംസന്തോഷമായങ്ങ് വസിച്ചിട്ടായിട്ട്…രാത്രിയിൽ എൻ്റേ ബാലരക്തത്തിനേകടിച്ചിട്ടങ്ങിനേ ഊറ്റിയെടുത്തിട്ട്ഉറങ്ങാൻ വിടാത്തോരാ മൂട്ടരാത്രികളേ….കാലത്തെ പിറകോട്ടു കൊണ്ടുപോം ഓർമ്മകൾഎൻ്റെയാ കൂട്ടുകുടുംബത്തിന്നോർമ്മകൾ,അഷ്ടിക്ക് വകയന്ന് കുറവായിരുന്നേലുംസന്തോഷത്തിന്ന് കുറവൊന്നുമില്ലാത്തസ്നേഹത്തിൻ പര്യായമായോരാക്കാലം.മൂട്ടകടിച്ചോരാ രാത്രിയെയൊക്കെയുംഉറക്കമിളച്ചോരാ രാത്രിയെയൊക്കെയുംകഥയും…