🌳 തണൽ മരം🌳
രചന : ശോഭ.വി.എൻ. പിലാക്കാവ്✍ തണലായിരുന്നൊരാ മരമിന്ന്തണലേകീടാനെത്ര വെയില് കൊണ്ടു…..!!തളരാതെയേവരുമാമര ചില്ലയിൽ…തകരാതെയെത്ര കൂട് വെച്ചു !!തൊട്ടു തലോടി കരുതലായി തൻകുഞ്ഞിനെ പോലെന്നുംതോളിലേറ്റി!ചില്ലക്കുണക്കoവരുന്നുവോ കൂടുകൾ…..മെല്ലെയോരോന്നദൃശ്യമായി!!വലുതാം മരത്തിന്റെ വെള്ളയിൽ മെല്ലവെ…വിള്ളലും കാണുന്നങ്ങിങ്ങായി!കുളിരേകി നിന്നൊരിലയും പൊഴിഞ്ഞുപോയി…പഴയതാം മരമിന്നേകനായി !!ഇടതടവില്ലാ വരുന്നോര തിഥികൾഇത്തിളായൂറ്റിയോജീവരക്തം?കരുതാതെ, യാരെയും കരുതരുതവസാനംകരയുമവസരമാക്കരുത് !!