Category: പ്രവാസി

ഫൊക്കാന സ്വിം കേരള സ്വിം പാലാ എഡിഷൻ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 7 മണിക്ക്

ശ്രീകുമാർബാബു ഉണ്ണിത്താൻ ✍️ കേരളത്തിലെ ജലസംബന്ധമായ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുവാൻ അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവതി യുവാക്കൾക്കുമായി നൽകിവരുന്ന സൗജന്യ നീന്തൽ പരിശീലനമായ സ്വിം കേരളാ സ്വിം ൻ്റെഭാഗമായി പാലാ സെൻ്റ് തോമസ് കോളേജിൻ്റെ നീന്തൽകുളത്തിൽ…

കരുതൽ.

രചന : സുരേഷ് പുതിയ പുരയിൽ.✍️ മാതാവിൻ മൃദുകരങ്ങളിൽമധുരിക്കും എൻ ജീവിതം.ആത്മാവിന് കരുതലായിശോഭിക്കും മേനിയും ഭുവനിയിൽ.കരകവിഞ്ഞ് സ്ഥാനമാറാതെനിൽക്കുന്ന ശബ്ദസാഗരമേ…നിൻ കനിവാർന്ന ജലപ്രവാഹംജീവനു കരുതലായി ഭവിക്കുന്നു.ജീവധാരയ്ക്ക് കരുതലായികാലം മെല്ലെ വളർത്തിയഅക്ഷരമുത്തുമണികൾതളിർക്കുന്നു, പൂക്കുന്നുമൗനത്തിന്റെ താഴ്വവരയിൽ.നിറമാർന്ന പൂക്കൾ വിരിയുന്നു,കാലം കരുതിയ സൗരഭ്യം പേറി.പ്രാണകാലം അല്പമാണെങ്കിലുംമറ്റൊരു ജീവന്…

അന്തരം

രചന : കെ.ആര്‍.സുരേന്ദ്രന്‍✍️ ഉദയാസ്തമയങ്ങൾനിന്‍റെ വരദാനങ്ങളെങ്കിൽ,എനിക്കോ തിളയ്ക്കുന്നപകലുകളുടെ ശാപവചനങ്ങൾ.സമയം നിനക്ക്കെട്ടിക്കിടക്കുന്ന ജലാശയമെങ്കിൽ,എനിക്കോ സമയംകുതിച്ചൊഴുകുന്ന പുഴ.അല്ലെങ്കിൽ പറക്കുന്നഒരു ബുള്ളറ്റ് ട്രെയിൻ.ശ്യാമനിബിഡതകൾനിന്നെപ്പുണരുമ്പോൾ,എന്നെപ്പുണരുന്നു കോൺക്രീറ്റ് കാടുകൾ.രാപ്പാടിയുടെ സംഗീതംനിനക്ക് താരാട്ടെങ്കിൽ,വന്യതാളങ്ങൾഎനിക്ക് ഉറക്കുപാട്ട്.അരുവികളുടെ പാദസരക്കിലുക്കങ്ങൾ,മന്ദമൊഴുകുന്ന പുഴ, ശാന്തമായ തടാകം,നിന്‍റെ കണ്ണുകൾക്ക് കുളുർമ്മയെങ്കിൽ,ടാറിട്ട കറുത്ത പുഴകളും,പ്ളാസ്റ്റിക് പൂക്കളുംഎനിക്ക് വരവേൽപ്പ്.പാറിപ്പറക്കുന്ന പക്ഷികളും,…

പുത്തൻ കാലത്തെ പുതിയ പ്രവത്തന രീതികളുമായി ഫോക്കാന പ്രസിഡന്റ് സജിമോൻ ആന്റണി.

സാജ് കാവിന്റെ അരികത്ത് ✍️ ഫ്ലോറിഡ : അമേരിക്കൻ മലയാളീ സമൂഹത്തിൽ ഗൗരവമുള്ള ചലനങ്ങൾ സൃഷ്ടിക്കാൻ സഹായിച്ച വ്യക്തിത്വമായി ഫോക്കാന പ്രസിഡണ്ട് സജിമോൻ ആന്റണി മാറിയിരിക്കുന്നു.സമദൂരം, ശരിദൂരം, മൗലികവാദം തുടങ്ങിയ സമൂഹത്തിൽ ആഴത്തിൽ അടിയുറച്ചു പോയ ‘ശരിയെന്ന് തോന്നുന്ന’ പല ആശയരൂപകല്പനകളെയും,…

എന്നിലെ ഞാൻ

രചന : ബിന്ദു അരുവിപ്പുറം.✍ എന്നിലെയെന്നെ ഞാൻ തേടിയലയവേഅക്ഷരപ്പൂമരച്ചോട്ടിലെത്തി.ചിന്തകൾ ഭ്രാന്തമായ് പൂത്തുലഞ്ഞീടവേവാക്കുകൾ തേന്മഴയായ് ചൊരിഞ്ഞു.കനകച്ചിലങ്കയണിഞ്ഞവൾ സുന്ദരിആനന്ദനർത്തനമാടി നിന്നു.അനുരാഗമോടിങ്ങു നീന്തിത്തുടിച്ചു ഞാൻസ്വരരാഗഗംഗാപ്രവാഹമായി.മായാപ്രപഞ്ചത്തിൻ മാസ്മരഭാവങ്ങൾമാറിൽ മയങ്ങിക്കുളിരുപ്പെയ്യേചന്തം ചമയ്ക്കും കവിതക്കുറിച്ചു ഞാ-നെല്ലാംമറന്നു ലയിച്ചിരിയ്ക്കും.ഇടനെഞ്ചിനുള്ളിൽ തുളുമ്പുന്ന സ്നേഹമാ-യെന്നിലെയെന്നിലലിഞ്ഞതല്ലേ!മാനസമാകെ തുളുമ്പി നീ ശുദ്ധമാംനീലാംബരിയായൊഴുകിടുന്നോ!

ഇരുട്ട്…..കവിത..

രചന : സുരേഷ് S ബാബു ശബരിഗിരി ലക്ഷ്മി മഠം.✍ എറിയുവാനൊരുകല്ലുണ്ട് കൈയ്യിൽലക്ഷ്യമെന്റെ കണ്ണിൽതെളിയുന്നില്ല, കണ്ണി-ലിരുട്ടു പടരുന്ന,രുമയാ –കിളികൾ കൊക്കുരുമ്മുന്നു.ആഞ്ഞുപിടിക്കുന്നചൂണ്ടു വിരലിൽ നിന്നുംഹൃദയത്തിലേയ്ക്കേറു –കൊള്ളുവാനെത്ര ദൂരംസ്നേഹ പരവശതയിൽചിറകുകൾ പങ്കുവെയ്ക്കുന്നകിളികളിനിന്നാര് പിരിയു-മമ്പുകൊണ്ടാരു പിടയും..രക്തം കണ്ടാർത്തു ചിരിക്കാൻഎന്നുള്ളിലെ കാട്ടാളൻഉണർന്നുഴറുന്നു, ചിതൽപൂറ്റുകലടർന്നു വീഴാതെഇന്നുമിരുട്ട് പടർന്നരാമായണങ്ങൾ വാ…

ഫൊക്കാനയുടെ ചരിത്രം തിരുത്തിയ രജിസ്ട്രേൻ :ഫൊക്കാന അന്തർദേശീയ കൺവെൻഷൻ റൂമുകൾ സോൾഡൗട്ട്!

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് :ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ കൺവെൻഷന് വേണ്ടി റിസർവ് ചെയ്തിരുന്ന റൂമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് അയി…

പുലർകാല സ്വപ്നങ്ങളുടെ ഗീതം

രചന : ഉണ്ണി ഗുരുവായൂർ✍ കാലത്തിൻ കരിമ്പടം മാറ്റിടുന്നു ഭൂമി,കാൽചിലമ്പൊച്ചയോടെ പുതുവത്സരം.ഇലപൊഴിയും ശിശിരത്തിൻ ഓർമ്മകൾ മായ്ച്ചു-ന്നിതളിലായ് വിരിയുന്നു ഹിമകണങ്ങൾ.ഇന്നലെപ്പെയ്ത തോരാത്ത കണ്ണുനീർ തുള്ളികൾമണ്ണിലലിഞ്ഞൊരു വളമായ് തീരട്ടെ.നഷ്ടങ്ങളല്ലിനി, നേട്ടങ്ങൾ കൊയ്യുവാൻനെഞ്ചിലൊരു തരി കനലായ് ജ്വലിക്കട്ടെ.മണ്ണിൽ തകർന്ന കിനാവുകൾ തൻ ചാര-ത്തിന്നൊരു കനലായ് നാം…

ലീല

രചന : സതീഷ് ഗോപി ✍ ഉപ്പിലിട്ട മാങ്ങയുമായൊരാ-ളുച്ചയാളുന്ന പാതയോരത്തൊരെൻനഷ്ട ബാല്യ നിലാത്തുണ്ട് നീർത്തുന്നു.ചില്ലുകുപ്പിയിൽ നെല്ലിക്ക, കാരറ്റ്സ്വർണപൈനാപ്പിളായുസിൽതെല്ലു ദൂരം പിറകിലാവുന്നു ഞാൻ.ഓർമ കൊണ്ടു മുറിവേറ്റയുൾ വനംകാർമുകിൽ വന്നു കലങ്ങുമാകാശമാംആ വഴിയിൽ തിരിച്ചു നടക്കുവാ-നാവതില്ലാത്ത വേവലാതിപ്പകൽ .പാഠശാല, മയിൽപ്പീലിയുത്സവക്കാല മാറ്റിലെ വറ്റാത്തണുപ്പുകൾതോർത്തു മുണ്ടിൽ…

നവവർഷമേ, സ്വാഗതം!

രചന : ബിന്ദു അരുവിപ്പുറം ✍ മഞ്ഞിനുള്ളിൽ മാഞ്ഞിടുന്നസുന്ദരി ഡിസംബർ നീ,പ്രണയമുള്ളിലായ് നിറച്ചുവഴിയകന്നുപോകയോ?ഓർമ്മയൊക്കെ നെഞ്ചിലാക്കി-യാത്രചൊല്ലിപ്പോകയോ??വെണ്ണിലാവുദിച്ചപോലെ-യെന്നിൽ നീയുണ്ടിപ്പൊഴും.ഇതളടർന്ന കനവതൊക്കെമഞ്ഞിലായലിഞ്ഞുവോ?തളിരുകളായ് മിഴിതുറന്നി-ടുന്നു നൽ പ്രതീക്ഷകൾ!പ്രഭചൊരിഞ്ഞണഞ്ഞിടുന്നുപുതിയവർഷകാമിനി.ഉത്സുകരായ് നാമെതിരേ-റ്റുത്സമായ് തീർത്തിടാം.ലോകനാഥൻ നമ്മിലായ-നുഗ്രഹങ്ങൾ ചൊരിയവേകാലചക്രം താളമോടെമേനിക്കാട്ടിയെത്തിടും!നന്മകൾ വസന്തമായ്വിരിഞ്ഞിടട്ടെ ചുറ്റിലും.നല്ലതായ് തെളിഞ്ഞിടട്ടെമനമതേറ്റമെപ്പൊഴും!ഉള്ളിലേറുമാശയോടെ-യീവരുന്നൊരാണ്ടിനായ്ചൊല്ലിടട്ടെയൂഷ്മളമാംസ്വാഗതം, സുസ്വാഗതം!