തീർത്ഥയാത്ര
രചന : ശ്രീകുമാർ എം പി✍ ഇനിയൊരുനാൾ വരുംഅന്നെന്റെ കവിതതൻഇതളുകളൊക്കെകൊഴിഞ്ഞു പോകുംഇളംവെയിൽപോലെതിളങ്ങുന്ന കാന്തിയുംഇമയടച്ചു വെട്ടംമറഞ്ഞു പോകുംഇടറാതെ കാത്തൊ-രീണങ്ങളൊക്കെയുംപലവഴി ചിതറിപിരിഞ്ഞുപോകുംഉലയാതെ നോക്കിയരൂപലാവണ്യങ്ങൾഊർന്നുവീണെങ്ങൊമറഞ്ഞുപോകുംഊതിവിളക്കിയകണ്ണികളോന്നായ്ഉടഞ്ഞവയെങ്ങൊചിതറിപ്പോകുംഇനിയൊരുനാൾ വരുംഅന്നീ മനസ്സിലെമൺതരിയൊക്കെയുംവരണ്ടുപോകുംനീരറ്റുണങ്ങിയാഭൂമിയിൽ പിന്നൊരുപുൽനാമ്പു പോലുംമുളയ്ക്കുകില്ലപിന്നൊരു നാൾവരുംഅന്നേയ്ക്കു ഞാനുമെൻകവിതയെപ്പോലെശുഷ്ക്കമാകുംകണ്ണിന്റെ വെട്ടവുംകാതിന്റെയിമ്പവുംകരളിന്റെ കാന്തിയു-മകന്നുപോകുംവേരറ്റുപോയയെൻകാവ്യലതയുടെവേർപാടു പോലു-മറികയില്ലപിന്നൊരുനാൾവരുംഅന്നേയ്ക്കു ഞാനുമെൻകവിതയെപ്പോലെപറന്നുപോകുംഅറിയാത്തൊരാ മഹാ-കാവ്യലോകത്തിലേ-യ്ക്കാനന്ദമോടെപറന്നുപോകുംഅറിയാത്തൊരാ മഹാ-കാവ്യലോകത്തിലേ –യ്ക്കാനന്ദമോടെലയിച്ചുചേരും.