ഹരിതം
രചന : കെ.ആർ.സുരേന്ദ്രൻ✍. ഈ വാതിൽനിന്നിലേക്ക് തുറക്കുന്നു.നിന്നിലേക്ക് മാത്രം തുറക്കുന്നു.നിന്റെ ഹരിതനിബിഡതയിലേക്ക്.നിന്റെ ഹരിതമനോഹാരിതയിലേക്ക്.നിന്റെ ശീതളിതമയിലേക്ക്.നീ പകരുന്ന തണലിലേക്ക്.നിന്റെ ഇലകളിൽകാറ്റുപിടിയ്ക്കുമ്പോൾ പരിസരങ്ങൾക്കായിനീ പകരുന്നപുളകങ്ങളിലേയ്ക്ക്. നിന്റെ ഇലച്ചാർത്തുകൾഅരിപ്പയിലൂടെന്ന പോലെകടത്തി വിടുന്നസൂര്യന്റെ സൗമ്യതയിലേയ്ക്ക്.നിന്നിൽ ചിറകിട്ടടിച്ച്പാറിനടക്കുന്ന പക്ഷികൾ,ചിത്രശലഭങ്ങൾ, തുമ്പികൾ.നിന്റെ ശിഖരങ്ങളിൽഊയ്യലാടുന്ന പക്ഷികൾ.പക്ഷികൾ സംഗീതംപൊഴിക്കുയ്ക്കുമ്പോൾ,നിന്റെ അജ്ഞാത താവളങ്ങളിൽ നിന്ന്അകമ്പടി…
