ഓട്ടോമാറ്റിക്
രചന : കെ.ആർ.സുരേന്ദ്രൻ ✍ പേക്കിനാക്കളുടെതീവണ്ടിപാളം തെറ്റിയതുംഅവളൊരു ഞെട്ടലായി,ഉച്ചത്തിലൊരു നിലവിളിയായി,കിതപ്പുകളായി,വിയർപ്പായി.മെത്തയിൽകാൽമുട്ടുകൾക്കിടയിൽഒട്ടകപ്പക്ഷിയായിതലപൂഴ്ത്തികുത്തിയിരുന്നതുംമേശപ്പുറത്തിരുന്നടൈം പീസ്ഭർത്താവിന്റെസ്വരത്തിൽ അലറി :”എണീക്കടീ”.ദൂരങ്ങളിലെഭർത്താവ്ടൈം പീസായിമേശപ്പുറത്തിരുന്നലറിയതുംഅവൾ സ്വിച്ചിട്ടതുപോൽതാഴോട്ട് ചാടി.ഒരു പാൽപ്പുഞ്ചിരിയായിഎൽ.ഈ.ഡി ചിരിക്കുന്നു.ആരാണെന്റെഇരുട്ടിനെപുറത്താക്കിയത്?പുറത്ത് നിന്ന്പുലർച്ചയുടെകോഴി കൂവൽ.അടുക്കളവിളിച്ചു ഉറക്കെ….