നാഗരികം
രചന : കെ.ആർ.സുരേന്ദ്രൻ✍️. തരിശുനിലങ്ങളുടെമഹാനഗരങ്ങളിൽകോൺക്രീറ്റ് കാടുകൾക്ക്അതിശയിപ്പിക്കുന്ന വേരോട്ടമാണ്.അവരുടെ മൈത്രിയുംഅതിശയിപ്പിക്കുന്ന വിധമാണ്.തരിശുനിലങ്ങളുടെമഹാനഗരങ്ങളിൽസൗഹൃദങ്ങളുടെ വേരുകൾആഴ്ന്നിറങ്ങാതെഅല്പായുസ്സുകളായിഉണങ്ങിപ്പോകുന്നു.പ്രണയവസന്തങ്ങളുടെവേരുകളോആഴ്ന്നിറങ്ങാതെക്ഷണപ്രഭാചഞ്ചലങ്ങളായികരിഞ്ഞുപോകുന്നു.കമ്പോളങ്ങളുടെ മഹാനഗരങ്ങളിൽസൗഹൃദങ്ങളും,പ്രണയങ്ങളും,എന്തിന് സ്വപ്‌നങ്ങൾ പോലുംവില്പനച്ചരക്കുകളായിനിരത്തി വെച്ചിരിക്കുന്നു.ചരക്കുകളുടെ മൂല്യംമടിശ്ശീലയുടെ കനത്തെആശ്രയിച്ചിരിക്കുന്നു.ബന്ധങ്ങളുടെ ദൈർഘ്യവുംമടിശ്ശീലയെ ആശ്രയിച്ചിരിക്കുന്നു.ആർദ്രതയുടെഉറവുകൾ വറ്റിയനദികളുടെ നഗരങ്ങളിൽവ്യക്തികൾഒറ്റപ്പെട്ട ദ്വീപുകൾ മാത്രമാകുന്നു…..