പോരാളിക്കവിത .
രചന : വിനോദ്.വി.ദേവ്.* പണ്ടേക്കുപണ്ടേ കവിതപടക്കോപ്പണിഞ്ഞുവാൾ ഉറയിൽനിന്ന് ഊരിയിട്ടുണ്ട്.ഒരു വമ്പൻസൈന്യമായി മാറിയുദ്ധത്തിന് പോയിട്ടുണ്ട്.വിപ്ളവങ്ങളുടെ ഭൂതവർത്തമാനകാലങ്ങളിലേക്ക് ഊളിയിട്ടാൽ ,ആയുധമേന്തിനിൽക്കുന്നകവിതയുടെനഗ്നമായ ഒരുചിത്രം പകർത്തിയെടുക്കാം.യുദ്ധത്തിൽ കവിത പകച്ചുപോയിട്ടുമുണ്ട്,മുറിവേറ്റിട്ടുണ്ട്,ശിരസ്സരിഞ്ഞു കുഴിച്ചുമൂടപ്പെട്ടിട്ടുണ്ട്.മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ട് ,കൂട്ടത്തോടെ തൂക്കിലേറ്റപ്പെട്ടിട്ടുണ്ട്.എങ്കിലും കവിത യുദ്ധം വെറുത്തിട്ടില്ല ,കൊടുങ്കാട്ടിൽ പോയൊളിച്ചിട്ടില്ല ,”കൊല്ലരുതേ ” എന്ന്ദയനീയമായി തേങ്ങിയിട്ടില്ല,മാപ്പെഴുതിക്കൊടുത്ത്മോചിതനായിട്ടില്ല…
