കര്‍ണ്ണികാരപ്പൂക്കള്‍
കവിത : ശിവരാജന്‍ കോവിലഴികം,മയ്യനാട്* കനിവിന്നു തേടുന്നു കൊന്നയും മിഴികളുംകാണാത്ത നിറകണി കനവില്‍ മയങ്ങികാലം കുടഞ്ഞിട്ടോരഗ്നിപുഷ്പം ചൂടികാത്തിരിക്കുന്നൊരു വിഷുപ്പക്ഷിമാത്രം !കരുണതന്‍ കനി മാഞ്ഞുപോകുന്ന കരളുകള്‍കണിവച്ചൊരുക്കുന്നു ഞാനെന്ന ഭാവംകൈനീട്ടമേകേണ്ട വിറപൂണ്ട കൈയൊന്നുകൈനീട്ടിനില്ക്കുന്നു സ്നേഹഭിക്ഷയ്ക്കായ് !കരലാളനത്തിന്റെ കാണാത്ത കഥ പാടി,കരിയിലക്കിളിയൊന്നു പായുന്നു വെറുതേ.കത്തുന്ന പകലിന്റെ,…
