രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ ഭൂവിൽപിറക്കുന്നോരോജീവനും,ഒരേശ്വാസതാളമോടെയങ്ങനെ!പങ്കിട്ടെടുക്കുന്നൊരേജീവവായു ,പരിഭവമില്ല പരാതിയില്ലാതെ!പ്രകൃതി നീ മനോഹരി,ഹരിതനിറത്തിൻ സുന്ദരീ.നിൻമാറിൽപിറന്നതേപുണ്യം!ഒന്നിനുമേപരിധിയേകിടാതെ നീ.അതിരുകൾ ചമച്ചതാരുനിൻ മാറിൽ,ആരെയുമകറ്റിമാറ്റിയില്ലൊട്ടുമേനീ.മാറ്റിമറിച്ചതൊക്കെയും മർത്യരല്ലോ !ഇനിയൊരുപുനർജന്മംകൊതിച്ചിടാത്തപോൽ.ഋതുക്കൾ മാറിമറിയുന്നു,മത്സരേപാഞ്ഞുംപരതിയും;വടുക്കൾ വീണുതളരുന്നു.വിജയികൾ ജയവിളിമുഴക്കുന്നു.മാറ്റിനിർത്തപ്പെടുന്നവർ,ഒറ്റയാക്കപ്പെടുന്നവർ,ശക്തിനഷ്ടമായവർ,ശബ്ദംനിലച്ചുപോയവർ.വെളുക്കെവെളുക്കെയൊക്കെയും,നഷ്ടമായി അനാഥമായവർ.വഴികളിൽ പീടികത്തിണ്ണയിൽ കുരിരുളിൽ,ദിശയറിയാതെയുഴറുന്നവർ.മണ്ണിൽ അവരും അവകാശികൾമറുമൊഴിജല്പനങ്ങൾ,കേൾക്കയില്ലാരുമെങ്കിലുംഉയർന്നുകേട്ടീടുമാശബ്ദമെന്നും.ഒറ്റപ്പെടുന്നവൻ്റെ ശബ്ദമെന്നും,ആർത്തനാദങ്ങളായി ഉയരും .അരോചകമായിടുമുയർന്നവനെന്നും,അന്നമില്ലാത്തവനുവിശപ്പാണന്നംനീതിജന്മാവകാശമെങ്കിൽ,അവരിന്നവകാശമേകണം.അധികാരമാളുന്നവരറിയണം,എല്ലാരുംതുല്യരായീടേണമീമണ്ണിൽ.