Month: February 2025

സോമു

രചന : നിവിയ റോയ് ✍ യഥാർത്ഥ സംഭവം ,പേര്‌ മാത്രം വ്യത്യാസം.സോമു അവന്റെ അമ്മയെപ്പോലെ വെളുത്തിട്ടായിരുന്നില്ല.അവന്റെ അച്ഛൻ അവനെ ഉപേക്ഷിച്ചു പോകുമ്പോൾ അയാളുടെ നിറം മാത്രമേ അവനു നല്കിയിട്ടുണ്ടായിരുന്നുള്ളു. അവന് അവന്റെ അമ്മയുടെ പോലെ നല്ല ഭംഗിയുള്ള മുഖമായിരുന്നു .അവന്റെ…

അണച്ചിട്ടുമണയാത്ത വീട്

രചന : ഷിബിത എടയൂർ ✍ അണച്ചിട്ടുമണയാത്തവിളക്കുകളുള്ളൊരുവീട്നഗരമധ്യത്തിൽബാക്കിയാവുന്നു.ഇരുനിലയിലത്,മുറികളടയ്ക്കാതെപോയവരുടെമടക്കമോർത്ത്രാവില്ലാതെപകലില്ലാതെതേങ്ങിക്കൊണ്ടിരിക്കുന്നു.വരുമായിരിക്കുമെന്ന്ഓർമയുടെവളവുകളിലെകണ്ണാടിയിൽപരതുന്നുഇല്ലെന്ന നിരാശയിൽഇരുമ്പുകവാടംഅലറിക്കൊണ്ടടയുന്നു.ഉപേക്ഷിക്കപ്പെട്ടവീടുകളേക്കാൾവിള്ളലുണ്ടാകുന്നത്ഒരു ദിനത്തിന്റെ പാതിയിൽനിന്നനിൽപ്പിലിറങ്ങിപ്പോകുന്നമനുഷ്യരെ പോറ്റുന്നവീടുകൾക്കാണ്,കൈകളില്ലാത്തവറ്റഎത്രതരംവിശപ്പുകളോട്പ്രതികരിക്കണം,തുറന്നിട്ടജനാലയിലൂടെഅകത്തെത്തുന്നഅപരന്റെ നോട്ടത്തിൽലജ്ജിച്ചിട്ടുമൊന്ന്മുഖംപൊത്താനാകാതെഎത്രകാലംഒരേ നിൽപ്പു നിൽക്കണം.പിടികൊടുക്കാത്തപാർപ്പുകാരുടെവീടുപോലെമാറ്റിനിർത്തപ്പെടുന്നവർഗം വേറെയില്ല.

ചൊവ്വയിൽ കടൽ, ബീച്ച്,

രചന : ജിൻസ് സ്കറിയ ✍ ചൊവ്വയിൽ കടൽ, ബീച്ച്, ചുമ്മാതല്ല തെളിവ് ഇതാപ്രാചീനകാലത്ത് ചൊവ്വയിൽ കടലുണ്ടായിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ചൈനയുടെ ഷുറോങ് റോവർ‌ കണ്ടെത്തിയ വിവരങ്ങളിൽ നിന്നാണ് ചൊവ്വയുടെ ഉപരിതലത്തിനടിയിൽ പ്രാചീന കടൽ തീരം (ബീച്ച്) ഉണ്ടായിരുന്നതിന്റെ അവശേഷിപ്പുകൾ…

🙏മഹാശിവരാത്രി 🙏

രചന : പട്ടം ശ്രീദേവി നായർ ✍ ആദി രൂപ ശങ്കരം..മഹാശക്തി ശങ്കരംശങ്കരസ്വരൂപനേ….ആദി ശങ്കരപ്രഭോ….ശിവ സ്വരൂപ ശങ്കരം..ഭയങ്കരം കൃപാകരം..ഭയാകരം ദയാ കരം..ക്ഷമാകരം ശ്രീകരം….ആദിരൂപം അന്തരൂപംചിന്തകൾക്കതീതരൂപംആദിശക്തിദേവനേ..ശിവസ്വരൂപ ശംഭുവേ..അന്തകാലമന്തരംഗേഅത്തലില്ലാതാക്കവേണം.അന്തരാത്മാവന്നതിൽഭവത്സ്വരൂപ ചിന്ത വേണം…..കാശിനാഥ ദേവനേ…ഭൂതനാഥ ദേവനേ….കാത്തരുളീടണേ…ശ്രീശിവസ്വരൂപമേ….പാർവ്വതീ വല്ലഭാ,സർപ്പഭൂഷണ പ്രഭോ…നന്ദിദേവ, നായകാ…സമസ്തപാപനാശകാ.ശ്രീഗണപതി പിതാ..ത്രിലോകദേവനാഥാനീശ്രീമുരുക താതനേ…ദേവ നീ മഹേശ്വരാ…..ശിവ,ശിവ,ശിവ,ശിവ,ശിവ,ശിവസ്വരൂപമേശിവ…

ശിവനാമകീർത്തനം -ശിവനാമം മുക്തിമന്ത്രം.”ഓം നമ:ശിവായ”

രചന : മാധവി ടീച്ചർ, ചാത്തനാത്ത് .✍ സാമോദമേക മനസ്സോടെ പ്രാർത്ഥിക്കാംസർവ്വേശ്വരാ, ലോകർക്കിഷ്ടേശ്വരാ….!മുൻജന്മപാപവുമീ ജന്മപാപവുംമൃത്യുഞ്ജയാ –മൂർത്തേ തീർത്തീടണേ…ശിവ– ശിവശങ്കര, ചന്ദ്രക്കലാധരാശങ്കരാ– കന്മഷം നീക്കീടണേ..ഉച്ചത്തിൽ ശിവ-ശിവയെന്നു ഭജിപ്പവർ –ക്കുണ്ടാകുമെന്നെന്നും തൃക്കടാക്ഷം:പിൻവിളക്കും തെളിയിച്ചു നാം കുമ്പിട്ടാൽപിൻതിരിയാതെ തൃക്കൺ പാർത്തിടും.സോമവാരവ്രതം നോൽക്കുന്ന നാരിമാർസാദരം തൃക്കാൽക്കൽ കുമ്പിടുമ്പോൾഉച്ചത്തിൽ…

ശിവരാത്രി ഐതീഹ്യം ..

രചന : ആന്റണി മോസസ്✍ ലോകം നിലനിർത്താൻ കൈലാസനാഥൻ …..ശ്രീ പരമേശ്വരൻ ….ചെയ്ത ഒരു വലിയ ത്യാഗത്തിന്റെ കഥയാണ് …ഒരിക്കൽ ദുർവ്വാസാവ് മഹർഷി ദേവലോകം സന്ദർ ശിക്കാനെത്തിഅപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ അതി സുഗന്ധം പരത്തുന്ന ഒരു മാലയുണ്ടായിരുന്നു …ഇത് നോക്കിനിന്ന ദേവേന്ദ്രന്…

ശിവരാത്രിസ്തുതി

രചന : എം പി ശ്രീകുമാർ✍ മഹാദേവ ദേവമഹാദേവ ദേവമഹാലോകനാഥമഹാദേവ ദേവമഹാകാലരൂപമഹാനടരാജമഹാദേവിനാഥമഹാദേവ ദേവമഹാശൈലജാല-മിളകുന്ന പോലെമഹാസമുദ്രങ്ങൾമറിയുന്ന പോലെമഹാമേഘനാദംമുഴങ്ങുന്ന പോലെമഹാതാണ്ഡവങ്ങൾമഹാദേവ ദേവമഹേശ്വരാ മഹാശക്തിപ്രവാഹമായ്മഹാചൈതന്യങ്ങൾചൊരിയുക ദേവമഹാകാളകൂഡ-മഹാനീലകണ്ഠംമഹാത്യാഗരൂപംമഹാദേവ ദേവമഹായോഗനിദ്രമഹാദേവ രൂപംമഹാലോക വന്ദ്യംമഹാദേവ ദേവമഹാപഞ്ചാക്ഷരീമന്ത്രം ജപിച്ചിന്നീമഹാശിവരാത്രിഭജിക്കുന്നു ദേവമഹാദേവ ദേവമഹാദേവദേവമഹാലോക നാഥമഹാദേവ ദേവ

അപ്രത്യക്ഷനായ ഡേവിഡ്.

രചന : ജോർജ് കക്കാട്ട് ✍ ഒരു ശരത്കാല പ്രഭാതത്തിൽ, ഒരു പഴയ മാളികയുടെ മുന്നിൽ പോലീസ് നിന്നു. എന്തോ സംഭവിച്ചിട്ടുണ്ടാകും എന്ന് വില്ലേജിലെ ആളുകൾ കരുതി. പക്ഷേ ആർക്കും കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നു, അയൽക്കാർക്ക് പോലും, പ്രത്യേകിച്ച് വീടിന്റെ ഉടമയുടെ…

പുരുഷപുരാണം◾

രചന : ശ്രീകുമാർ പെരിങ്ങാല.✍️ ഏറ്റവും സ്വസ്ഥതയാർന്നൊരു ജീവിത-മാണിൻ്റെ ജന്മമാണെന്നു ചൊല്ലുന്നവർഎങ്കിലും കേട്ടിടാമാവീരഗാഥകൾപാണൻ്റെ പാട്ടുപോലുള്ളതല്ലെങ്കിലും. മാതാപിതാക്കൾതന്നാഗ്രഹം സാധ്യമാ-യാദ്യം ബലി കൊടുക്കുന്നുതന്നിച്ഛകൾതന്റെ മോഹങ്ങളെ ഹോമിച്ചിടുന്നവ-നുറ്റവർതന്നുടെയാശകൾ നെയ്യുവാൻ. ആശ്രിതർതന്നുടെ സ്വപ്നങ്ങളൊക്കെയുംസ്വന്തമിഷ്ടങ്ങളായ് കൊണ്ടുപോയീടണംകഷ്ടനഷ്ടങ്ങളെ നെഞ്ചിലൊടുക്കിയാൾപുഞ്ചിരിപ്പൂവതിൻമേലെ വിരിച്ചിടും. കൈയിലോ കാലണയില്ലെന്ന സത്യവു-മാരുമറിയാതിരിക്കണമെന്നുമേസർവ്വഥാ വേലചെയ്തീടുന്നുമെന്നുമാവീടിൻ്റെ ഭദ്രത കാത്തുസൂക്ഷിക്കുവാൻ. സോദരിമാർക്കൊരു…

രാഗഹാരം (വടക്കൻപാട്ടു ശൈലി)

രചന : എം പി ശ്രീകുമാർ✍️ ചന്ദനപ്പല്ലക്കിൽ വന്നതാരൊ !ചന്ദ്രനെപ്പോലവെ നിന്നതാരൊ !ചന്ദനത്തിൻഗന്ധം തൂകിയാരൊചഞ്ചലചിത്തം കവർന്നതാരൊ !നല്ലകസവുള്ള മുണ്ടുടുത്ത്ചേലിൽ ചെറുകുറിയൊന്നണിഞ്ഞ്പൗരുഷമോതുന്ന മീശയോടെതേജസ്സൊഴുകുന്ന രൂപമോടെപാതി മയക്കത്തിൽ വന്നതാരൊചാരത്തു വന്നിപ്പോൾ നിന്നതാരൊ !പൂങ്കോഴി കൂവി തെളിയുന്നല്ലൊപൂന്തെന്നൽ മെല്ലെ തഴുകുന്നല്ലൊചെമ്മുകിൽ ചിത്തത്തിൽ പാറിടുന്നുചെന്താമരപ്പൂക്കളാടിടുന്നു !ചേലൊത്ത പൂക്കൾ…